ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ക്രിക്കറ്റിന് മികച്ച സംഭാവന നല്കിയവര്ക്കുള്ള ആദരസൂചകമായാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്.
ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്. ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാലാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. സച്ചിനു പുറമേ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അലന് ഡൊണാള്‍ഡ്, ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് താരം കാതറിന് ഫിറ്റ്സ്പാട്രിക് എന്നിവരെയും ഇത്തവണ ഹാള്‍ ഓഫ് ഫെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.