A part of Indiaonline network empowering local businesses
Chaitra Navratri

ഡിലീറ്റഡ് സീൻ പോലും മരണമാസ്സ്‌ ; ലാലേട്ടന് പൃഥ്വിയുടെ പിറന്നാൾ സമ്മാനം

news

പിറന്നാൾ ദിനത്തിൽ വേറിട്ട മോഹൻലാൽ ആരാധകർക്ക് വേറിട്ട സമ്മാനം നൽകി പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കിയ  ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഈ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഓർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഈ  സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ സ്റ്റീഫൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ രംഗം നീക്കം ചെയ്തത് നന്നായെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. ആരാധകരും സിനിമാ–രാഷ്ട്രീയ–കായിക മേഖലകളിലെ പ്രമുഖരെല്ലാം മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. 


 

1794 Days ago