A part of Indiaonline network empowering local businesses
Chaitra Navratri

ഇന്ത്യയിലെ മാര്‍ബിള്‍ സിറ്റിയിലേക്ക് ഒരു യാത്ര

News

ഇന്ത്യയുടെ മാര്‍ബിള്‍ സിറ്റി,  പ്രത്യേകതകള്‍ ഒരുപാടുള്ള നാടാണ് കിഷന്‍ഗഡ്. രാജസ്ഥാനിലെ ജയ്സാല്‍മീറിനോടും ജയ്പൂരിനോടും ഒന്നും ഒപ്പമെത്തില്ലെങ്കിലും ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് കിഷന്‍ഗഡ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനമായിരുന്ന കിഷന്‍ഗഡിന്റെ വിശേഷങ്ങളിലേക്ക്..രാജസ്ഥാനിലെ അത്രയൊന്നും അറിയപ്പെടാത്ത പട്ടണങ്ങളിലൊന്നാണ് കിഷന്‍ഗഡ്. ചരിത്രത്തില്‍ ഏറെ കഥകളുളള ഈ നാട് അജ്മീറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്. 1609 ല്‍ ജോധ്പൂര്‍ രാജകുമാരനായിരുന്ന കിഷന്‍സിംഗാണ് ഈ നഗരം സ്ഥാപിക്കുന്നത്. അതിനു മുന്‍പ് ഇവിടം ഭരിച്ചിരുന്നത് സമോഖാന്‍ സിംഗ് എന്ന രാജാവായിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന കിഷന്‍സിംഗിന്റെ പേരില്‍ നിന്നാണ് ഈ നഗരം കിഷന്‍ഗഡ് എന്ന് അറിയപ്പെട്ടുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. തന്റെ ബുദ്ധിയും ശക്തിവൈഭവവും ഉപയോഗിച്ച് കീഴടക്കിയ കിഷന്‍ഗഡ് ബ്രിട്ടീഷ് ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനനഗരിയായിരുന്നു.ഇവിടുത്തെ അറിയപ്പെടുന്ന കാര്യങ്ങളിലൊന്നാണ് കിഷന്‍ഗഡ് പെയിന്‍റിംഗ്. ബാനി താനി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നഗരത്തെ ആളുകള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത് ഈ പെയിന്റിംഗ് തന്നെയാണ്. ഭൂപ്രകൃതിയെ എടുത്തുകാട്ടുന്ന കിഷന്‍ഗഡ് വരകളുടെ പ്രധാന പ്രത്യേകത അതില്‍ പതിഞ്ഞിരിക്കുന്ന പച്ചപ്പാണ്. ഇവിടുത്തെ അറിയപ്പെടുന്ന കാര്യങ്ങളിലൊന്നാണ് കിഷന്‍ഗഡ് പെയിന്‍റിംഗ്. ബാനി താനി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നഗരത്തെ ആളുകള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത് ഈ പെയിന്റിംഗ് തന്നെയാണ്. . ഭൂപ്രകൃതിയെ എടുത്തുകാട്ടുന്ന കിഷന്‍ഗഡ് വരകളുടെ പ്രധാന പ്രത്യേകത അതില്‍ പതിഞ്ഞിരിക്കുന്ന പച്ചപ്പാണ്. 1646ല്‍ മഹാരാജാ രൂപ്സിംഗ് നിര്‍മ്മിച്ച കിഷന്‍ഗഡ് കോട്ട ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. ചരിത്രത്തില്‍ ഏറെ പ്രത്യേകതകള്‍ ഈ കോട്ടയ്ക്കുണ്ട്. രജ്പുത് മുഗള്‍ വാസ്തു വിദ്യകള്‍ ഒരുപോലെ സമ്മേളിക്കുന്ന ഈ കോട്ട രൂപ്നഗര്‍ കോട്ട എന്നും അറിയപ്പെടുന്നു. അജ്മീര്‍ സിറ്റിയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ഇതുള്ളത്.കിഷന്‍ഗഡില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഖോഡ ഗണേശ്ജി ക്ഷേത്രമുള്ളത്. ഏകദേശം 250 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണഗഡിലെ രാജകുടുംബമാണ് ഇത് നിര്‍മ്മിച്ചത്.ഈ പ്രദേശത്തെ ഏറ്റവും പുണ്യ ക്ഷേത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.1870ല്‍ നിര്‍മ്മിച്ച ഫൂല്‍മഹല്‍ പാലസാണ് കിഷന്‍ഗഡിലെ മറ്റൊരു കാഴ്ച. കിഷന്‍ഗഡ് മഹാരാജാലിവ്‍റെ രാജകൊട്ടാരമായാണ് ഇത് കണക്കാക്കുന്നത്. നഗരത്തിനു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ മാര്‍ബിള്‍ സിറ്റി എന്നും ഇവിടം അറിയപ്പെടുന്നു. വറ്റല്‍മുളകിന്റെ മൊത്തവ്യാപാരകേന്ദ്രം, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ വിപുലമായ മാര്‍ക്കറ്റ് എന്ന നിലയിലും പ്രശസ്തമാണ് കിഷന്‍ഗഡ്. മാത്രമല്ല, നവഗ്രഹങ്ങള്‍ക്ക് മാത്രമായി ഒരു ക്ഷേത്രമുള്ള ലോകത്തിലെ ഒരേയൊരിടം എന്ന ഖ്യാതിയും കിഷന്‍ഗഡിനുണ്ട്. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.135 കിലോമീറ്ററകലെയായി സ്ഥിതിചെയ്യുന്ന ജയ്പൂരിലെ സാംഗനീര്‍ എയര്‍പോര്‍ട്ടാണ് കിഷന്‍ഗഡിന് സമീപത്തെ വിമാനത്താവളം. അടുത്ത റെയില്‍വേസ്റ്റേഷനായ അജ്മീറിലേക്ക് ഇവിടെനിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട്. ആഗ്ര, ബിക്കാനീര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബസ്സ് സര്‍വ്വീസുകള്‍ കിഷന്‍ഗഡിലേക്കുണ്ട്.  

1819 Days ago